Spread the love

തിരുവനന്തപുരം: കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

video
play-sharp-fill

ക്ലര്‍ക്ക്, അക്കൗണ്ടന്റ്, അസിസ്റ്റന്റ് തുടങ്ങി ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മെയ് 08ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏവിയന്‍ റിസര്‍ച്ച്‌ സ്റ്റേഷന് കീഴില്‍ ജോലി നേടാന്‍ അവസരം. പാലക്കാടുള്ള തിരുവിഴാംകുന്നിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ 1 വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക.

ഫീഡ് മില്‍ ഇന്‍സ്ട്രക്ടര്‍, ഫീഡ് മില്‍ സൂപ്പര്‍വൈസര്‍, ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീഡ് മില്‍ ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്കാണ് നിയമനം.

ഫീഡ് മില്‍ ഇന്‍സ്ട്രക്ടര്‍ 01
ഫീഡ് മില്‍ സൂപ്പര്‍വൈസര്‍ 01
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് 01
ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് 01
ഫീഡ് മില്‍ ടെക്‌നീഷ്യന്‍ 01
ശമ്പളം

ഫീഡ് മില്‍ ഇന്‍സ്ട്രക്ടര്‍ ഒരു ദിവസം 900, പ്രതിമാസം പരമാവധി 24300 രൂപ.
ഫീഡ് മില്‍ സൂപ്പര്‍വൈസര്‍ ഒരു ദിവസം 820, പ്രതിമാസം പരമാവധി 22140 രൂപ.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒരു ദിവസം 800, പ്രതിമാസം പരമാവധി 21600 രൂപ.
ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒരു ദിവസം 800, പ്രതിമാസം പരമാവധി 21600 രൂപ.
ഫീഡ് മില്‍ ടെക്‌നീഷ്യന്‍ ഒരു ദിവസം 770, പ്രതിമാസം പരമാവധി 20790 രൂപ.

യോഗ്യത

ഫീഡ് മില്‍ ഇന്‍സ്ട്രക്ടര്‍

പൗള്‍ട്രി പ്രൊഡക്ഷനില്‍ ബി.എസ്.സിയും കൂടെ ബിസിനസ് മാനേജ്‌മെന്റ്.

ഫീഡ് മില്ലുകളില്‍ ജോലി ചെയ്തുള്ള പരിചയം.

ഫീഡ് മില്‍ സൂപ്പര്‍വൈസര്‍

പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ. ഫീഡ് മില്‍ സൂപ്പര്‍വൈസര്‍ ജോലിയില്‍ എക്‌സ്പീരിയന്‍സ്.

ക്ലര്‍ക്ക് കം അക്കൗണ്ടന്റ്

ബികോം കൂടെ ടാലി. ഫീഡ് മില്‍ വര്‍ക്കില്‍ പരിചയം. ജിഎസ്ടി ഫയലിങ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്

പൗള്‍ട്രി പ്രൊഡക്ഷനില്‍ ബി.എസ്.സി & ബിസിനസ് മാനേജ്‌മെന്റ്. ഫീഡ് അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിചയം.

ഫീഡ് മില്‍ ടെക്‌നീഷ്യന്‍

പ്ലസ് ടു വിജയിച്ചിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍/ ഫിറ്റര്‍ ട്രേഡില്‍ ഡിപ്ലോമ.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ Special Officer & PI, RFPP, Avian Research Station, Thiruvizhamkunnu, Palakkad, Kerala- 678 601 എന്ന വിലാസത്തിലേക്ക് നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 08.

അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ നേരിട്ട് ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ & PI Revolving Fund Poultry Project, Avian Research Station, Thiruvizhamkunnu എന്ന വിലാസത്തിലോ, 8281028206 എന്ന നമ്പറിലോ വിളിക്കാം.