പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു ; ദമ്പതികൾ അറസ്റ്റിൽ

പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു ; ദമ്പതികൾ അറസ്റ്റിൽ

 

സ്വന്തം ലേഖിക

കൊച്ചി: കൊച്ചി വടുതലയിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ വീട്ടുടമസ്ഥരായ ദമ്പതികൾ അറസ്റ്റിൽ. പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരാണ് പ്രതികൾ. വടുതല സ്വദേശികൾ ആയ വർഷ (19) ബിബിൻ (25) എന്നിവരാണ് അറസ്റ്റിലായത്.

ബിബിനും വർഷയും ചേർന്ന് സഹായിയായ ലിതിനെ കൊണ്ട് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇരുവരും ചേർന്ന് ഫോണിൽ പകർത്തി. സംഭവത്തെ തുടർന്ന് ഒന്നാം പ്രതി ലിതിൻ ഒളിവിലാണ്. ഇയാൾ ദമ്പതികളുടെ കടയിലെ ജോലിക്കാരനാണ്. വീടിന്റെ താഴത്തെ നിലയിൽ വെച്ചാണ് ദമ്പതികളും ലിതിനും ചേർന്ന് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ആദ്യം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കി. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ദ്യശ്യങ്ങൾ ചിത്രീകരിച്ചെന്നു കരുതുന്ന ഫോൺ ദമ്പതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഇത് റിക്കവർ ചെയ്തെടുക്കും. ജൂണിലും സെപ്റ്റംബറിലും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് വിവരം.