ദേശീയപതാക പിഴുതെറിഞ്ഞു ;തിരുവനന്തപുരത്ത് സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പാലിയോട് കോട്ടക്കലില്‍ സ്ഥാപിച്ച ദേശീയപതാക പിഴുതെറിഞ്ഞ സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തംഗം ടി.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡരികിലെ പുറമ്ബോക്കില്‍ സ്ഥാപിച്ച പതാക പിഴുതെറിഞ്ഞ അഗസ്റ്റിന് ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപതാകയെ അപമാനിച്ചതിനാണ് മാരായമുട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റോഡരികിലെ പുറമ്ബോക്ക് കൈയേറിയാണ് അഗസ്റ്റിന് കട സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കടക്ക് സമീപത്തെ ഭൂമിയില്‍ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച സ്തംഭം ഇയാള്‍ പിഴുതുമാറ്റി സമീപത്തെ വീട്ടിലിട്ടിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ സ്തംഭം സ്ഥലത്തെത്തിച്ച് മുങ്ങി. ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ശനിയാഴ്ച രാവിലെ നാട്ടുകാര്‍ പതാകയുയര്‍ത്തിയ ശേഷവും ഇയാള്‍ സ്തംഭം പിഴുതെറിയുകയായിരുന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തി ദേശീയപതാക പുനഃസ്ഥാപിച്ചപ്പോള്‍ വീണ്ടും പിഴുതെറിയാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.