‘ഉച്ഛല ജലധിക ജിംഗാ’ ; ദേശീയ ഗാനം തെറ്റിച്ച് സിപിഐ ; ഏഴരപ്പതിറ്റാണ്ടിനിടെ ആദ്യമായി ‘സ്വാതന്ത്ര്യദിനം’ ആഘോഷിച്ചപ്പോൾ ഇടങ്ങേറാക്കി ഇടത് മുന്നണി

‘ഉച്ഛല ജലധിക ജിംഗാ’ ; ദേശീയ ഗാനം തെറ്റിച്ച് സിപിഐ ; ഏഴരപ്പതിറ്റാണ്ടിനിടെ ആദ്യമായി ‘സ്വാതന്ത്ര്യദിനം’ ആഘോഷിച്ചപ്പോൾ ഇടങ്ങേറാക്കി ഇടത് മുന്നണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയ ഗാനത്തിലെ വരികള്‍ തെറ്റിച്ച് ചൊല്ലി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് കാനം രാജേന്ദ്രന്‍ തെറ്റിച്ചത്. വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ എന്നാണ് വരി.

എന്നാൽ ‘ഉച്ഛല ജലധിക ജിംഗാ’ എന്നാണ് കാനം രാജേന്ദ്രന്‍ പാടിയത്. നേരത്തെ സിപിഐഎമ്മിനും സമാനമായ പിഴവ് പറ്റി. എകെജി സെന്ററില്‍ ഉയര്‍ത്തിയ ദേശീയ പതാകയുടെ അതേ ഉയരത്തില്‍ തന്നെയായിരുന്നു പാര്‍ട്ടി കൊടിയുമുണ്ടായിരുന്നത്. ഇത് ദേശീയ പതാക ഫ്‌ലാഗ് കോഡിനു വിരുദ്ധമാണ്. കെഎസ് ശബരീനാഥന്‍ ഉള്‍പ്പടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംഎന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്.

ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എഴുപത്തിയഞ്ച് വർഷത്തിനിടെ ആദ്യമായാണ് എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് പുറത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പതാക ഉയര്‍ത്തി സല്യൂട്ട് നല്‍കി. മുന്‍ മന്ത്രി എകെ ബാലന്‍, എ വിജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.