play-sharp-fill
ദേശീയ പണിമുടക്കില്‍ നിന്ന് വ്യാപാരികളെയും സംരംഭകരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  വ്യാപാരി സംഘടനകള്‍

ദേശീയ പണിമുടക്കില്‍ നിന്ന് വ്യാപാരികളെയും സംരംഭകരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍

സ്വന്തം ലേഖകൻ
കൊച്ചി: ദേശീയ പണിമുടക്കആയ 28,29 ദിവസങ്ങളിൽ വ്യാപാരികളെയും സംരംഭകരെയും ഒഴിവാക്കണമെന്ന് വ്യാപാരി സംഘടനകള്‍ ട്രേഡ് യൂണിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

കൊറോണമൂലം പ്രതിസന്ധി നേരിടുന്ന വിപണി സജീവമായി വരുമ്ബോള്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമരം കനത്ത സാമ്ബത്തിക നഷ്ടമുണ്ടാക്കും.


ഇത് വീണ്ടും ഈ മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമാകുമെന്ന് കേരള ടെക്‌സറ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ബിസിനസ് ഓര്‍ഗനൈസേഷന്‍സ് ഓഫ് കേരള എന്നി സംഘടനാ നേതാക്കളായ ടി.എസ് പട്ടാഭിരാമന്‍, കെ.കൃഷ്ണന്‍, ഹുമയൂണ്‍ കളളിയത്ത് എന്നിവർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിമുടക്കു ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്ബോള്‍ കേരളം മാത്രമാണ് നിശ്ചലമാവുക.

ഇത് വ്യാവസായിക സൗഹൃദസംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ വിശ്വാസ്യതയെ സാരമായി ബാധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.