play-sharp-fill
ഭർത്താവിന് മറ്റൊരു യുവതിയുമായി പ്രണയബന്ധം, ചോദ്യം ചെയ്തതോടെ ക്രൂരമർദ്ദനം, കാമുകിയെ കണ്ടു ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു; കണ്ണൂരിൽ നവവധുവായ നഴ്സ് തൂങ്ങി മരിച്ചതിൽ ദുരൂഹത, ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

ഭർത്താവിന് മറ്റൊരു യുവതിയുമായി പ്രണയബന്ധം, ചോദ്യം ചെയ്തതോടെ ക്രൂരമർദ്ദനം, കാമുകിയെ കണ്ടു ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു; കണ്ണൂരിൽ നവവധുവായ നഴ്സ് തൂങ്ങി മരിച്ചതിൽ ദുരൂഹത, ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

കണ്ണൂര്‍: ഭര്‍ത്താവിന് മറ്റൊരു യുവതിയുമായുളള ബന്ധത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് നഴ്സായ യുവതി ജീവനൊടുക്കി.

കണ്ണൂര്‍ താണയിലെധനലക്ഷ്മി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അഞ്ചരക്കണ്ടി വെണ്‍മണല്‍ പേരിയില്‍ ഹൗസില്‍ കെ. അശ്വിനിയെയാ(25)ണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷം മുമ്പാണ് അശ്വിനിയും കാപ്പാട് പെരിങ്ങളായി സ്വദേശി വിപിനും തമ്മില്‍ വിവാഹിതരായത്. കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസില്‍ ഡ്രൈവറാണ് വിപിന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹശേഷമാണ് മറ്റൊരു യുവതിയുമായി വിപിന്‍ പ്രണയത്തിലാണെന്ന് അശ്വിനിക്ക് മനസിലായത്. ഇതു ചോദ്യം ചെയ്തതോടെയാണ് പീഡനം തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മുന്‍കാമുകിയെ കണ്ടു ബന്ധം അവസാനിപ്പിക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു.

ഇതറിഞ്ഞ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നു അശ്വിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് അശ്വിനി സ്വന്തം വീട്ടിലേക്ക് മടങ്ങിപോയി.

തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടിലെ കുളിമുറിയിലെ കമ്പിയില്‍ കെട്ടിതൂങ്ങിയത്. സംശയം തോന്നി വീട്ടുകാര്‍ വാതില്‍ തുറന്നു നോക്കുമ്പോഴാണ് അശ്വിനിയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

എന്നാല്‍, ഇവരുടെ നിലഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വെളളിയാഴ്ച്ച പുലര്‍ച്ചെ മരിച്ചു.

പ്രദീപന്‍- ഓമന ദമ്പതികളുടെ മകളാണ് അശ്വിനി. സഹോദരി: അനുശ്രീ. അശ്വനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ പിണറായി പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് പ്രണയത്തിലായ അശ്വിനിയെ വിപിന്‍ വിവാഹം ചെയ്തത്. പിന്നീട് വിപിന്റെ വിവാഹ ബാഹ്യബന്ധം അശ്വിനി എതിര്‍ത്തതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പീഡനമാരംഭിക്കുകയും ചെയ്തത്.

സംഭവത്തില്‍ വിപിന്റെ വീട്ടുകാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പിണറായി പോലിസാണ് കേസ് അന്വേഷിക്കുന്നത്.