play-sharp-fill
നാര്‍ക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സൃഷ്ടിയല്ല, ആഗോള പഠനങ്ങള്‍ പല ആവര്‍ത്തി പ്രയോഗിച്ച വാക്ക്; കേരള തീരത്ത് ലഹരിക്കടത്ത് വര്‍ധിക്കുന്നു എന്ന ഐബി റിപ്പോർട്ടിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സൃഷ്ടിയല്ല, ആഗോള പഠനങ്ങള്‍ പല ആവര്‍ത്തി പ്രയോഗിച്ച വാക്ക്; കേരള തീരത്ത് ലഹരിക്കടത്ത് വര്‍ധിക്കുന്നു എന്ന ഐബി റിപ്പോർട്ടിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് കല്ലങ്ങാട്ടിന്റെ പ്രസ്താവനയെ അനുകൂലിച്ചും നിരവധി പേർ രംഗത്ത്. നാര്‍ക്കോടിക് ജിഹാദ് എന്ന പ്രയോഗം പാലാ ബിഷപ്പിന്റെ സൃഷ്ടിയല്ല. ആഗോള തലത്തില്‍ നിരവധി തവണ പ്രയോഗിക്കപ്പെട്ട വാക്കാണ് നാര്‍ക്കോ ജിഹാദ് അഥവാ നാര്‍ക്കോട്ടിക് ജിഹാദ്. അമുസ്ലിംങ്ങളെ നശിപ്പിക്കാനുള്ള വഴിയായി ഇതിനെ പഠനങ്ങള്‍ വിലയിരുത്തുന്നു.

ധനസമാഹരണത്തിന് താലിബാൻ ആശ്രയിച്ചത് ലഹരിക്കച്ചവടം ആണെന്നതും താലിബാനെ അനുകൂലിക്കുന്ന ചെറിയ വിഭാഗം കേരളത്തിൽ ഉണ്ടെന്നതും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെറോയിന്റെ ആഗോള ഉത്പാദനത്തിന്റെ 80-90 ശതമാനം വരെ വിതരണം ചെയ്യുന്നത് അഫ്ഗാനിൽ നിന്നാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മയക്കുമരുന്ന് നയങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മയക്കുമരുന്ന് കടത്ത് തൊഴിലാക്കിയവർ ഒരു സര്‍ക്കാര്‍ രൂപീകരിച്ചപ്പോൾ ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ പണമുണ്ടാക്കാന്‍ നാര്‍ക്കോ ജിഹാദിന് തയ്യാറായേക്കാം.

മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച യുണൈറ്റഡ് നേഷന്‍സ് ഓഫീസിലെ (യു.എന്‍.ഒ.ഡി.സി) മുതിര്‍ന്ന മയക്കുമരുന്ന് ഗവേഷക അഞ്ജ കൊറെന്‍ബ്ലിക് പറയുന്നതനുസരിച്ച്‌ നല്ലവരുമാനം തന്നെയാണ് അഫ്ഗാനിലെ ബദല്‍ ഉപജീവന മാര്‍ഗങ്ങളില്ലാത്ത കര്‍ഷകരെ പോപ്പി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. ഇവയുടെ ഉത്പാദനവും വിപണനവും നിയമവിരുദ്ധമാണെങ്കിലും നിയമവാഴ്ച ഇല്ലാത്ത, നിയമപാലനം ദുര്‍ബലമായ രാജ്യത്ത് ഇത് സുലഭമായി നടക്കും.
അവരെ സംബന്ധിച്ചിടത്തോളം മാന്യമായ രീതിയില്‍ ജീവിക്കാനുള്ള ഒരേയൊരു മാര്‍ഗമാണത്. അധികാരത്തില്‍ എത്തിയ താലിബാന്‍ മയക്കുമരുന്ന് വ്യാപാരം വിപുലമാക്കും എന്നത് ഉറപ്പാണ്.

ഇന്ത്യയിലേക്ക് മയക്കുമരുന്നിന്റെ ഒഴുക്ക് കൂടിയേക്കും. കേരള തീരം കരുതിയിരിക്കണമെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യഥാർഥ്യമാണ്. താലിബാന്‍ ഭരണം വന്നതോടെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരമേഖലയില്‍ നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയത് കഴിഞ്ഞ മാസമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ ലഹരി, ആയുധക്കടത്ത് ശക്തമാകുമെന്ന വിവരം ലഭിച്ചതോടെയാണ് ഇത്. ഇവിടെനിന്നു പുറപ്പെടുന്ന ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ തീരംവരെ എത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

കേരള, തമിഴ്‌നാട് അതിര്‍ത്തികളില്‍നിന്നു മത്സ്യബന്ധത്തിനു പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്നു വന്‍ തോതിലുള്ള ലഹരിമരുന്ന് ശേഖരവും ആയുധങ്ങളും പിടികൂടിയതിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തില്‍ താമസിച്ച്‌ ആയുധ, ലഹരി കടത്തു നടത്തിയിരുന്ന സംഘത്തെ പിടികൂടിയതും എന്‍ഐഎയ്ക്കു കൈമാറിയതും ഇതിന്റെ ചുവടുപിടിച്ചായിരുന്നു. തെക്കെ ഇന്ത്യന്‍ തീരങ്ങളില്‍ ലഹരി ആയുധക്കടത്തുകള്‍ക്ക് എല്‍ടിടിഇ ചുക്കാന്‍ പിടിക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശത്തെ ആഗോള സാഹചര്യത്തിൽ വിലയിരുത്തിയാൽ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.