play-sharp-fill
ആളെ മയക്കാൻ ആദ്യം മതം, പിന്നെ അഫേഡ്ര; താലിബാന്റെ വീര്യംകൂടിയ മയക്കുമരുന്ന് കേരളത്തിലേയ്ക്കും; ദേശീയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്

ആളെ മയക്കാൻ ആദ്യം മതം, പിന്നെ അഫേഡ്ര; താലിബാന്റെ വീര്യംകൂടിയ മയക്കുമരുന്ന് കേരളത്തിലേയ്ക്കും; ദേശീയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്

തേർഡ് ഐ ബ്യൂറോ

കൊച്ചി: അഫ്ഗാനിസ്ഥാൻ എന്ന രാജ്യം തന്നെ പിടിച്ചക്കിയ താലിബാന് വൻ തോതിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഫണ്ടും ആയുധങ്ങളും താലിബാൻ എത്തുന്നുണ്ട്.

ഇതിനിടെയാണ് ഇപ്പോൾ താലിബാന്റെ പുതിയ ആയുധം മയക്കുമരുന്നാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മതത്തിനൊപ്പം മയക്കുമരുന്നും മനുഷ്യരിലേയ്ക്കു കുത്തിവയ്ക്കുകയാണ് താലിബാനെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. താലിബാന്റെ അതിഭീകരമായ മയക്കുമരുന്ന് കേരളത്തിലേയ്ക്കും എത്തിയതായി ദേശീയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.


മീഥെയിൻ ഡയോക്‌സി മെത്താഫിറ്റാമിൻ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്‌കൃതവസ്തുവായ അഫേഡ്ര ലോകത്തു വൻതോതിൽ ഉൽപാദിപ്പിക്കുന്നതും വിവിധരാജ്യങ്ങളിലേക്ക് എത്തിക്കുന്നതും താലിബാൻ സംഘമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ നർക്കോട്ടിക് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഈ ലഹരിമരുന്നതിന്റെ ഉപയോഗം കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം .കേരളത്തിൽ എറണാകുളം, കൊല്ലം , കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് .

യുവാക്കളെ നിശബ്ദമായി കീഴടക്കുന്ന ലഹരിമരുന്നാണ് അഫ്ഗാനിലുള്ള അഫേഡ്ര . ഒറ്റത്തവണ കഴിച്ചാൽ അടിമയാക്കുന്ന സ്വഭാവമാണ് ഇതിന്റേത്. തലച്ചോറിന്റെ പ്രവർത്തനത്തെയും താറുമാറാക്കും . അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളിലും ദുർഘടപ്രദേശങ്ങളിലും വിപുലമായി കാണപ്പെടുന്ന അഫേഡ്ര എന്ന ചെടിയിൽനിന്നാണു പൊടിരൂപത്തിലുളള മെത്ത് തയാറാക്കുന്നത്.

ഇവ തയാറാക്കാൻ സയൻസിൽ ഉന്നത ബിരുദമുള്ളവരുടെ സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. കാറുകളിലും ചെറിയ മുറികളിലും ഉൾപ്പെടെ ഇതിനുള്ള ലാബുകളും പ്രവർത്തിക്കുന്നുണ്ട്.

അഫ്ഗാനിൽ മാത്രം പ്രതിവർഷം 6000 ടണ്ണിലധികം മെത്ത് ഉൽപാദിപ്പിച്ചെടുക്കുന്നതായാണ് കണക്ക് .അറബിക്കടൽ കടന്നാണ് ഇന്ത്യയിലേക്ക് അഫ്ഗാൻ ലഹരി എത്തുന്നത്.ബ്രൗൺ, ഇളംകറുപ്പ്, വെള്ള നിറത്തിലും ലഭിക്കുമെങ്കിലും വൈറ്റ് മെത്തിനാണ് വൻ ഡിമാൻഡ്. ക്രിസ്റ്റൽ രൂപത്തിലും വിൽക്കുന്നുണ്ട്.

ഇതുമായി പിടിയിലാകുന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയും പിഴയുമാണ്. 0.5 ഗ്രാം മെത്ത് കയ്യിലുണ്ടെങ്കിൽപ്പോലും, പിടിക്കപ്പെട്ടാൽ പ്രതികൾക്ക് കുറഞ്ഞത് 10 വർഷം കഠിനതടവാണ് ശിക്ഷ . അഫ്ഗാനിൽ രാഷ്ട്രീയ സാഹചര്യം മാറിയതോടെ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുടെ ഉൽപാദനം, വിപണനം എന്നിവ സംബന്ധിച്ച് താലിബാൻ എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയിലാണ് അന്വേഷണ ഏജൻസികൾ .