നന്തൻകോട് കൂട്ടക്കൊല; പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്, കുറ്റപത്രം തയ്യാറാക്കി
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതിയ്ക്ക് വിചാരണ മനസ്സിലാക്കാനുള്ള മാനസികനിലയുണ്ടെന്ന് റിപ്പോർട്ട്. ഇതേതുടർന്ന് കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായി കുറ്റപത്രം വായിക്കും.
പ്രതി കേഡൽ ജിൻസൺ രാജയുടെ മാനസികനില തകരാറായപ്പോൾ സംഭവിച്ച കൊലയാണെന്നും അതുകൊണ്ട് കേസിൽ നിന്നു വിടുതലൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ കേഡൽ ഹർജി സമർപ്പിച്ചിരുന്നു.
ഇതുസംബന്ധിച്ച് പ്രതിയുടെ മാനസികനിലയെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കോടതി പ്രതിയുടെ മാനസികനിലയെകുറിച്ച് വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യപ്രതിയായ കേഡലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.