നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ കഞ്ചാവ് മാഫിയ അഴിഞ്ഞാടുന്നു; മൈതാനം കാട്കയറി നശിച്ചിട്ടും തിരിഞ്ഞ് നോക്കാതെ നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ നാഗമ്പടം മൈതാനം കാട്കയറി നശിക്കുന്നു. നഗരസഭയുടെ ആസ്ഥാന മന്ദിരത്തിൽ നിന്നും അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള മൈതാനം കാട് കയറി നശിക്കുകയും, സാമൂഹിക വിരുദ്ധർ താവളമാക്കുകയും ചെയ്തിയിട്ടും നഗരസഭ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല
സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേർ രാവിലെയും വൈകുന്നേരവും നടക്കാനും വ്യായാമം ചെയ്യാനും എത്തുന്ന സ്ഥലമാണ് ഇത്തരത്തിൽ നശിക്കുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈതാനത്ത് പട്ടാപ്പകലും കഞ്ചാവ് മാഫിയ സജീവമാണ്. വ്യായാമം ചെയ്യാനെത്തുന്ന സ്ത്രീകളെ ഇവർ അസഭ്യം പറയുന്നതും നിത്യസംഭവമാണ്.
നഗരസഭാ ചെയർപേഴ്സണും കൗൺസിലർമാരുമെല്ലാം മൈതാനത്തോട് ചേർന്നുള്ള എം സി റോഡ് വഴിയാണ് യാത്ര ചെയ്യുന്നത്. പക്ഷേ തങ്ങളുടെ അധീനതയിലുള്ള മൈതാനം നശിക്കുന്നത് കാണാനും,സംരക്ഷിക്കാനും ഇവർക്കൊന്നും താല്പര്യമില്ല.
Third Eye News Live
0