play-sharp-fill
‘വെളുത്തിരുന്നാല്‍ കുഞ്ഞ് എന്റേതല്ലാതാകുമോ.?’; കുഞ്ഞിന് വെളുത്ത നിറമായതിനാല്‍ നാടോടി സ്ത്രീയെ തിരുവനന്തപുരത്ത്  നാട്ടുകാര്‍ തടഞ്ഞു വെച്ചു; ചിത്രങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന സുജാതയെയാണ് നാട്ടുകാർ തടഞ്ഞ് വെച്ചത്

‘വെളുത്തിരുന്നാല്‍ കുഞ്ഞ് എന്റേതല്ലാതാകുമോ.?’; കുഞ്ഞിന് വെളുത്ത നിറമായതിനാല്‍ നാടോടി സ്ത്രീയെ തിരുവനന്തപുരത്ത് നാട്ടുകാര്‍ തടഞ്ഞു വെച്ചു; ചിത്രങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന സുജാതയെയാണ് നാട്ടുകാർ തടഞ്ഞ് വെച്ചത്

സ്വന്തം ലേഖിക
തിരുവനന്തപുരം: കുഞ്ഞിന് വെളുത്ത നിറമായതിനാല്‍ അമ്മയായ നാടോടി സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞു വെച്ചു.

തിരുവനന്തപുരം പാറ്റൂരിൽ ശനിയാഴ്ച ഏതാണ്ട് ഉച്ച സമയത്തോടെയാണ് സംഭവം.

നിറം നോക്കി മനുഷ്യരെ അളക്കുന്നവരുടെ മുന്നില്‍ പെട്ടു പോയത് ആന്ധ്ര സ്വദേശിനിയായ സുജാതയും കുട്ടിയുമാണ്. ചിത്രങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന നാടോടി സ്ത്രീയുടെ കയ്യില്‍ വെളുത്തുതുടുത്ത ഓമനക്കുഞ്ഞിനെ കണ്ടാണ് നാട്ടുകാരില്‍ ചിലര്‍ സംശയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തന്റെ സ്വന്തം കുഞ്ഞാണ് എന്നുള്ള സുജാതയുടെ വാദമൊന്നും നാട്ടുകാര്‍ വില വെച്ചില്ല.

‘ഉപദ്രവിക്കരുത്.. ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തിരുന്നാല്‍ കുഞ്ഞ് എന്റേതല്ലാതാകുമോ.? അഞ്ചു കുട്ടികള്‍ ഉണ്ട് എല്ലാവരും വെളുത്തിട്ടാണ്.’ തന്നാല്‍ കഴിയുന്ന വിധം സുജാത പറഞ്ഞു നോക്കി.

കയ്യിലിരിക്കുന്നത് സുജാതയുടെ കുഞ്ഞല്ലെന്ന് തീര്‍പ്പു കല്‍പ്പിച്ച നാട്ടുകാര്‍ തടഞ്ഞു വെക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പോലീസ് സ്റ്റേഷനിലേക്ക് നയിക്കപ്പെട്ട അമ്മയും കുഞ്ഞും സംശയനിവാരണത്തിനായി ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു വരുത്തി.

കീ ചെയിനിലും അരിമണിയിലുമൊക്കെ പേരെഴുതി വില്‍ക്കുന്ന ജോലിയാണ് കരിയപ്പയ്ക്ക്. കുട്ടിയുടെ ജനന രേഖകളും ഫോട്ടോയുമായി ഭര്‍ത്താവ് സ്ഥലത്തെത്തിയതോടെ കാര്യം മനസ്സിലായ പോലീസുകാര്‍ ദമ്ബതികളെ വിട്ടയച്ചു.