മോഹൻലാല്‍ അടക്കമുള്ള അമ്മ സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജി ഞെട്ടിച്ചു : മോഹൻലാല്‍ പ്രസിഡന്‍റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്‍റായി താൻ കാണുന്നതെന്നും നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ
കൊച്ചി: മോഹൻലാല്‍ അടക്കമുള്ള അമ്മ സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജി ഞെട്ടിച്ചുവെന്ന് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ പറഞ്ഞു.
പൃഥ്വിരാജ് പ്രസിഡന്‍റായി വരണമെന്നും ശ്വേത മേനോൻ പറഞ്ഞു. ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് സല്യൂട്ട് ചെയ്യുകയാണെന്ന് ശ്വേത മേനോൻ പറഞ്ഞു.
പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും മോഹൻലാല്‍ പ്രസിഡന്‍റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്‍റായി താൻ കാണുന്നതെന്നും നടി ശേത്വ മേനോൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹൻലാലിനെ പോലത്തെയൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവൻ രാജിവെച്ചത് ഞെട്ടിച്ചു.
സംഘടനയിൽ ശുദ്ധി കലശം വേണം. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതിയിലെ കൂട്ട രാജി.