ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതൊരു വേഷത്തിനും ഞാൻ തയ്യാറാണ്: പശ്ചാത്താപമില്ല: തുറന്നു പറഞ്ഞ് നടി ആരാധ്യ ദേവി
കൊച്ചി: മലയാളി മോഡല്‍ ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ് രാം ഗോപാല്‍ വർമയുടെ ചിത്രത്തിലൂടെ സിനിമാലോകത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്.
ഇൻസ്റ്റഗ്രാമില്‍ റീലുകളിലൂടെ ശ്രദ്ധേയയായ ആരാധ്യ, ഗ്ലാമർ വേഷങ്ങള്‍ ചെയ്യില്ലെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് നടിയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ വൈറലായിരുന്നു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറിയതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. തൻറെ കാഴ്ചപ്പാടുകള്‍ മാറിയെന്നും ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏത് കഥാപാത്രവും ചെയ്യുമെന്നും നടി വ്യക്തമാക്കി.’
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്ലാമർ വേഷങ്ങള്‍ ചെയ്യില്ലെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസില്‍ ഞാനെടുത്ത തീരുമാനത്തെ ഇന്ന് ജഡ്ജ് ചെയ്യുന്നില്ല. ജീവിതാനുഭവങ്ങളും കാലവും മാറുന്നതിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകളും മാറും.
ആളുകളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള എന്റെ ധാരണകളില്‍ മാറ്റം വന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഓർത്ത് പശ്ചാത്തപിക്കുന്നില്ല. അന്നത്തെ എന്റെ മാനസികനിലവച്ച് പറഞ്ഞതാണ് ആ കാര്യങ്ങള്‍.
ഗ്ലാമർ എന്നത് പേഴ്സണല്‍ ചോയിസാണ്. എന്നെ സംബന്ധിച്ച് ഇതൊരു ശാക്തീകരണമാണ്, അല്ലാതെ നാണക്കേടല്ല. ഒരു നടിയെന്ന നിലയില്‍ വൈവിദ്ധ്യമായ കഥാപാത്രമാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതൊരു വേഷത്തിനും ഞാൻ തയ്യാറാണ്. പശ്ചാത്താപമില്ല, ആകാംക്ഷയോടെ മികച്ച വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.’- എന്നാണ് ആരാധ്യ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ഇട്ടിരിക്കുന്നത്