Spread the love

ഡല്‍ഹി: ജൂലൈ ഒന്നുമുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ മന്ത്രാലയം.

video
play-sharp-fill

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രകള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് റെയില്‍വേ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്.

ഇനി മുതല്‍ റെയില്‍വേ നിയമങ്ങള്‍ ലംഘിക്കുന്നവർ കനത്ത പിഴയായിരിക്കും നല്‍കേണ്ടി വരുന്നത്. ടിക്കറ്റില്ലാതെയുള്ള യാത്രകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കാതിരിക്കുക, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങി എല്ലാ നിയമ ലംഘനങ്ങള്‍ക്കും ജൂലായ് ഒന്ന് മുതല്‍ പൂട്ടുവീഴും. ഈ മാസം 19-ാം തീയതി പുറത്തിറങ്ങിയ റെയില്‍വേ മന്ത്രാലയത്തിന്റെ പ്രത്യേക ഗസറ്റ് വിഞ്ജാപന പ്രകാരം നിലവിലുള്ള നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവിശ്വാസ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നറിയാം,

ഇനി മുതല്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ പിഴ 500 രൂപയാണ്, മുമ്പ് ഇത് 250 ആയിരുന്നു.

മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ചാല്‍ 500 രൂപ പിഴ ഈടാക്കും കൂടാതെ ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും.

സ്ത്രീ യാത്രക്കാർക്കായി സംവരണം ചെയ്ത കോച്ചുകളില്‍ യാത്രചെയ്യുന്ന പുരുഷന്മാർ 2500 രൂപ പിഴ നല്‍കേണ്ടി വരും.

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തുന്നവർക്ക് പിഴ 2000 രൂപയാണ്. ആവർത്തിച്ചാല്‍ 5000 രൂപ ഈടാക്കും

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് പുകവലിച്ചാല്‍ 2000 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക.

റെയില്‍വേ സ്റ്റേഷനുകളില്‍ അപകടകരമായതോ നിരോധിച്ചതോ ആയ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാം. തീരുമാനം പൂർണമായും കോടതിയുടേതായിരിക്കും.

പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന റെയില്‍വേ പരമാവധി കുറ്റമറ്റതാക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങള്‍ കുറയ്ക്കുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നീണ്ട കോടതി നടപടികള്‍ക്ക് പകരം അപ്പോള്‍തന്നെ പിഴ ചുമത്താനും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്.