Spread the love

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.

video
play-sharp-fill

ഡിവൈഎഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച്‌ വീഴ്ത്തിയത്.

പരിക്കേറ്റ മൃദുലിനെ വടകര സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വടകര മടപ്പള്ളി കോളേജിന് മുൻപില്‍ വച്ചാണ് സംഭവമുണ്ടായത്. സ്കൂള്‍ കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസ്സില്‍ കയറ്റാത്തതില്‍ ഡിവൈഎഫ്‌ഐ സമരം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാതയുടെ സർവീസ് റോഡിലൂടെ കയറാതെ ബസ്സ് പോകാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അപകടത്തിനു പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്.

സമരത്തിനിടെ ഇന്നലെ കുട്ടികളെ ബസില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ്സിടിച്ചത്. തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ‘ഡിടിഎസ് ക്ലാസിക്’ എന്ന ബസ്സാണ് മൃദുലിനെ ഇടിച്ചത്. ഇടിച്ചു വീഴ്ത്തിയ ഉടൻ തന്നെ ബസ്സിലെ ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.