ചരിത്രബോധമില്ലാത്ത വിഡ്ഡി എം.എം.മണി; ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിൽ ഇടമലക്കുടിയിലെ മുതുവാൻ സമുദായത്തെയാകമാനം അപമാനിച്ച  എം.എം.മണി പരസ്യമായി മാപ്പ് പറയണം.; ബി ജെ പി നേതാവ്  എൻ.ഹരി

ചരിത്രബോധമില്ലാത്ത വിഡ്ഡി എം.എം.മണി; ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിൽ ഇടമലക്കുടിയിലെ മുതുവാൻ സമുദായത്തെയാകമാനം അപമാനിച്ച എം.എം.മണി പരസ്യമായി മാപ്പ് പറയണം.; ബി ജെ പി നേതാവ് എൻ.ഹരി

സ്വന്തം ലേഖകൻ

ഇടുക്കി: ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിൽ ഇടമലക്കുടിയിലെ മുതുവാൻ സമുദായത്തെയാകമാനം അപമാനിച്ച സി.പി.എം നേതാവ് എം.എം.മണി പരസ്യമായി മാപ്പ് പറയണം.

കഴിഞ്ഞ എഴുപതു കൊല്ലക്കാലം ഇരുണ്ടയുഗത്തിൽ കഴിഞ്ഞ ആദിവാസി സമൂഹത്തിന് വികസനമെന്താണെന്ന് കാണിച്ചു കൊടുക്കുവാൻ ബി.ജെ.പിയും നരേന്ദ്രമോദിയും വേണ്ടിവന്നു. കമ്യൂണിസ്റ്റ് ഭീകരതയുടെ കഴിഞ്ഞകാല ഓർമ്മകളെ പാടെതള്ളിയ ഇടമലക്കുടിയിലെ വനവാസി സമൂഹം ബി.ജെ.പിയുടെ പിന്നാലെ അണിനിരക്കുന്നതിൽ വിറളിപൂണ്ടാണ് സമനിലതെറ്റിയ മണിയുടെ ജൽപ്പനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രബോധമില്ലാത്ത വിഡ്ഢികൾ കമ്യൂണിസ്റ്റുക്കാരാണ്. കേരളത്തിൽ കമ്യൂണിസത്തിൻ്റെ വിഷവിത്ത് പാകുന്നതിനുമുൻപെ നടന്ന വിപ്ലവങ്ങളുടെ ഗർഭാവകാശി തങ്ങളാണെന്ന് സമൂഹത്തിൽ ഉറക്കെ വിളിച്ചു പറയുന്ന വിഡ്ഢികളാണ് കമ്യൂണിസ്റ്റുകൾ. ക്ഷേത്രപ്രവേശന വിളംബരവും, സഞ്ചാരസ്വതന്ത്രവും, കല്ലുമാലസമരവും, മാറ്മറയ്ക്കൽ സമരവുമൊക്കെ കമ്യൂണിസ്റ്റുകൾ റഷ്യയിൽ ജനിക്കുന്നതിനു മുൻപെ നടന്നതാണെന്ന ചരിത്രബോധമില്ലാത്ത കമ്യൂണിസ്റ്റുകൾ, അതെല്ലാം താങ്ങളുടെ നേതൃത്വത്തിൽ നടന്നതാണെന്ന് വിളിച്ചു കൂവുന്നതിൻ്റെ ബാക്കിപത്രമാണ് എം.എം.മണിയുടെ പ്രസ്താവനയും.

ഇടമലക്കുടിക്കാർക്ക് യാത്രാ സൗകര്യമൊ, വെള്ളമൊ, വെളിച്ചമൊ, വിദ്യാഭ്യാസ സൗകര്യങ്ങളൊ ഇത്രക്കാലമായി എത്തിച്ചു കൊടുക്കാത്ത ഭരണകൂടങ്ങളെ അവർ തള്ളിക്കളഞ്ഞതിൽ സമനിലതെറ്റിയവയോവൃദ്ധൻ്റെ വാക്കുകളായി എം.എം.മണിയുടെ പ്രസംഗത്തെ കണ്ടാൽമതി. ഇത്രയുംക്കാലം വനവാസി സമൂഹത്തിൻ്റെ വോട്ട് വാങ്ങി വിജയിച്ച് എം എൽ എയും മന്ത്രിയുമൊക്കെയായ എം.എം.മണിക്ക് ഇന്നവർ വിഡ്ഢികളായിമാറി.

കേന്ദ്രസർക്കാർ കഴിഞ്ഞ ആറ് വർഷക്കാലം വനവാസികൾക്കനുവദിച്ച ഫണ്ട് എന്തു ചെയ്തുയെന്ന് എം.എം.മണിപറയണം. ഇടമലക്കുടിയിലെ ഇരുപത്തിയെട്ട് കുടികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കഷ്ടിച്ചെങ്കിലും വാഹനമെത്തുന്നത്. മറ്റ് കുടികളിലേക്ക് പോകണമെങ്കിൽ വന്യമൃഗങ്ങളുള്ള ഘോരവനത്തിലൂടെ മൈലുകൾ നടക്കണം. ഒരു പ്രാഥമികാരോഗ്യകേന്ദ്രമൊ, വൈദ്യുതിയൊ, മോബൈൽഫോണിന് സിഗ്നൽ സംവിധാനമൊ ഇല്ലാത്ത ഇവിടെ എന്ത് വികസനമാണ് എൽ ഡി എഫ് നടപ്പാക്കിയതെന്ന് മണി പറയണം.ബി.ജെ.പി പഞ്ചായത്തിൽ ജയിച്ചതു മുതലാണ് ജനങ്ങൾ വികസനത്തെ കുറിച്ച് ബോധവാൻമാരാകുന്നത്.

മുതുവാൻ സമുദായംമാത്രമല്ല ഭാരതത്തിലെ സകല മുന്നോക്ക, പിന്നോക്ക, ന്യൂനപക്ഷ, ഭൂരിപക്ഷ ജനതയും നരേന്ദ്രമോദിയെ ദൈവതുല്യമായി കാണുന്നത് ഏഴു വർഷം കൊണ്ട് ഭാരതത്തെ വികസനസമ്രാജ്യത്തിലേക്ക് അഴിമതിയില്ലാതെ കൈപിടിച്ചുയർത്തിയതുകൊണ്ടും, അതിൻ്റെ ഗുണഫലങ്ങൾ അവസാന പൗരനിലേക്കെത്തുന്നതു കൊണ്ടുമാണെന്ന്, കേരള മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെട്ട എം.എം മണി മനസ്സിലാക്കണം.

ബി.ജെ.പിക്കാരെ തല്ലിയോടിക്കണമെന്നു പറഞ്ഞ എം.എം.മണി ഗോത്രവർഗ്ഗമേഖലയായ ത്രിപുരയിലെ സി.പി.എമ്മിൻ്റെ സ്ഥിതി ഒന്നലോചിക്കണം. അവിടുത്തെ ജനങ്ങൾ കല്ലെറിഞ്ഞോടിച്ചത് എം.എം.മണിയുടെ പാർട്ടിയെയാണെന്ന ചരിത്ര യഥാർത്ഥ്യം മണി മനസ്സിലാക്കണം. സമനില തെറ്റിയ മണിയുടെ വാക്കുകൾക്ക് സി.പി.എം കനത്ത വില നല്കേണ്ടിവരും.

നരേന്ദ്ര മോദിയെകുറിച്ചറിയാൻ കുറഞ്ഞ പക്ഷം പിണറായിയുടെ വിശ്വസ്തനായ ചിഫ് സെക്രട്ടറി വി.പി ജോയിയോടെങ്കിലും എം.എം.മണി അന്വേഷിക്കുന്നത് നല്ലതായിരികും. ഇടുക്കിയിലെ പാർട്ടിയണികളേയും എസ്.രജേന്ദ്രൻ എം എൽ എയും വിരട്ടി നിർത്തുന്നതുപോലെ ബി.ജെ.പിക്കാരെ നിർത്തമെന്ന് എം.എം.മണി സ്വപ്നം കണേണ്ട. ലോകചരിത്രത്തിൽ കമ്യൂണിസ്റ്റുക്കാരൻ്റെ ഗതിയെന്താണെന്ന് ചരിത്ര വിദ്യാർത്ഥികളോട് ചോദിച്ച് എം.എം.മണി മനസ്സിലാക്കണം. എന്നിട്ട് ആരാണ് “ചരിത്രബോധമില്ലാത്ത വിഡ്ഢി “യെന്ന് സ്വയം വിലയിരുത്തണം.