play-sharp-fill
റെയിൽവേ വികസന അവകാശവാദം : യുഡിഎഫ് എംപിമാരുടേത് നാണംകെട്ട രാഷ്ട്രീയ ഷണ്ഡത്വം: എൻ. ഹരി

റെയിൽവേ വികസന അവകാശവാദം : യുഡിഎഫ് എംപിമാരുടേത് നാണംകെട്ട രാഷ്ട്രീയ ഷണ്ഡത്വം: എൻ. ഹരി

കോട്ടയം  : മോദി സർക്കാരിൻ്റെ കണ്ണഞ്ചിക്കുന്ന റെയിൽവേ വികസന പദ്ധതികൾക്കു പിന്നാലെയുള്ള രണ്ട് യുഡിഎഫ് എം പി മാരുടെ പരക്കം പാച്ചിൽ ആരാൻ്റെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുന്ന നാണംകെട്ട രാഷ്ട്രീയ ഷണ്ഡത്വമാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു.

ഒരു ലജ്ജയും ഉളുപ്പുമില്ലാതെയാണ് എം പി മാരായ കൊടിക്കുന്നിൽ സുരേഷും ഫ്രാൻസിസ് ജോർജും റെയിൽവേ പദ്ധതികൾ സ്വന്തം പേരിൽ ആക്കി പ്രസ്താവന ഇറക്കുന്നത്.

കോട്ടയം വഴിയുള്ള ഗതാഗത തിരക്ക് കണക്കിലെടുത്ത് മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾ അനുവദിച്ചത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തിയ പരിശ്രമങ്ങളാണ്.കേന്ദ്ര റെയിൽവേ മന്ത്രിയുമായി നേരിട്ട് ഇടപെട്ടപ്പോഴാണ് കോട്ടയത്തെ റെയിൽവേ സ്റ്റേഷൻ വികസനത്തിനും യാത്ര സുഗമമാക്കുന്നതിനും വഴിതുറന്നത്. കേന്ദ്ര മന്ത്രിയുടെ ഇടപെടലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്നം പരിഹരിക്കാൻ ഇടയാക്കിയതെന്ന ബോധ്യം പൊതു സമൂഹത്തിനുണ്ട്. എന്നിട്ടും വികസന നായകരായി സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന കൊടിക്കുന്നിലിനെയും ഫ്രാൻസിസ് ജോർജിനെയും കാണുമ്പോൾ അയലത്തെ ഗർഭം ചുമക്കേണ്ടി വന്ന നിർലജ്ജരെയാണ് ഓർമ്മ വരുന്നത്.ഇനിയെങ്കിലും ഈ നാണംകെട്ട നാടകം അവസാനിപ്പിക്കാൻ ഇരു എംപിമാരും തയ്യാറാവണം.

കേരളത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിൽ എട്ടു കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് ഇപ്പോൾ സ്റ്റേഷൻ തോറും ജനകീയ സദസ് സംഘടിപ്പിക്കുന്നത്. പുതിയ ട്രെയിൻ വരുമ്പോൾ സ്വീകരണ സമ്മേളനത്തിൻ്റെ മുൻനിരയിൽ സ്ഥാനം പിടിക്കുകയും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോഴത്തെ ഹോബി.