play-sharp-fill
ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾ പ്രദേശത്ത് എത്താൻ താമസമുണ്ടായി;’അപകടസ്ഥലത്ത് നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു; മരിച്ചത് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി

ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾ പ്രദേശത്ത് എത്താൻ താമസമുണ്ടായി;’അപകടസ്ഥലത്ത് നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു; മരിച്ചത് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി


സ്വന്തം ലേഖകൻ

ചെന്നൈ: അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി. ബിപിൻ റാവത്ത് തൻറെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി വിപിൻ റാവത്തായിരുന്നു ഒരാൾ. ഞങ്ങൾ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോൾ വളരെ പതിഞ്ഞ ശബ്ദത്തിൽ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു- രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നു മുരളി വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റിരുന്ന റാവത്തിനെ ബിഡ് ഷീറ്റിൽ പൊതിഞ്ഞാണ് ആംബുലൻസിൽ കയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളിൽ വെള്ളം നിറച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഊട്ടിക്ക് സമീപം കുനൂരിലാണ് ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്.

ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ചവരുടെ പൊതുദർശനം വെല്ലിങ്ടൺ സൈനിക കോളജിൽ പത്ത് മണിയോടെ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കം പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ബിപിൻ റാവത്തിന്റെ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം നാളെയാകും സംസ്കാരം നടക്കുക.