play-sharp-fill
‘സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസാണ്… പ്രത്യേകിച്ച് നടിമാർ; ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ അയാളെ തന്നെ വിവാഹം കഴിക്കണം”;  നടി മൈഥിലിയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ നെഗറ്റീവ് കമന്റ് ഇട്ടവര്‍ക്ക് ചുട്ട മറുപടിയുമായി യുവാവിൻ്റെ കുറിപ്പ്

‘സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസാണ്… പ്രത്യേകിച്ച് നടിമാർ; ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ അയാളെ തന്നെ വിവാഹം കഴിക്കണം”; നടി മൈഥിലിയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ നെഗറ്റീവ് കമന്റ് ഇട്ടവര്‍ക്ക് ചുട്ട മറുപടിയുമായി യുവാവിൻ്റെ കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു.


ആര്‍ക്കിടെക്ടായ സമ്പത്തിൻ്റെയും മൈഥിലിയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ വിഡിയോകളും ചിത്രങ്ങളും വൈറലാവുകയും ചെയ്തു. എന്നാല്‍ മൈഥിലിയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ നെഗറ്റീവ് കമെന്റുകളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണം കഴിക്കുന്ന രണ്ട് പേര്‍ക്കും ഇവരുടെ കുടുംബത്തിനുമൊന്നും ഇല്ലാത്ത ചില പ്രശ്നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ കമൻ്റ് ബോക്സില്‍ എത്തുന്നവര്‍ക്ക് എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

അവര്‍ക്ക് മറുപടിയായിഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോകുല്‍ ഗോപാലകൃഷ്ണന്‍ എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പിൻ്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തക്ക് താഴെ so called പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങള്‍ ആണ്.
അതായത് ഇവരുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ റിലേഷനുകള്‍ ഉണ്ടാകാന്‍ പാടില്ല (ആണുങ്ങള്‍ക്ക് ആകാം അത് macho പരിവേഷം ആണ്)

സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ് ആണ് (പ്രത്യേകിച്ച്‌ സിനിമ നടികള്‍, നടന്മാര്‍ക്ക് ബാധകം അല്ല)
സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം, അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താല്‍ ഞങ്ങള്‍ക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങള്‍ക്ക് ബാധകം അല്ല)
സ്വന്തം കുഞ്ഞു മകള്‍ക്കൊപ്പം ഒക്കെ നില്‍ക്കുന്ന പടം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ സാധനങ്ങള്‍ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത്.

(അങ്ങനെ ഉള്ള ഫോട്ടോകള്‍ ക്രോപ്പ് ചെയ്ത് കളഞ്ഞു, പേര് മനപൂര്‍വം ക്രോപ്പ് ചെയ്യാത്തത് ആണ്) വെറുതെ അല്ല confident ആയി victim blame നടത്തുന്നവന്മാര്‍ക്ക് ഒക്കെ ഒടുക്കത്തെ സപ്പോര്‍ട്ട് കിട്ടുന്നത്, ഇതൊക്കെ അല്ലെ ഐറ്റംസ്.