ലാഭം നോക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കര്‍ഷകരേയും പറ്റിച്ച്‌ ഹോര്‍ട്ടികോര്‍പ്;   കിട്ടാനുള്ളത് 12 ലക്ഷം രൂപ; പണം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് സമരം തുടങ്ങാന്‍ കര്‍ഷകര്‍

ലാഭം നോക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കര്‍ഷകരേയും പറ്റിച്ച്‌ ഹോര്‍ട്ടികോര്‍പ്; കിട്ടാനുള്ളത് 12 ലക്ഷം രൂപ; പണം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് സമരം തുടങ്ങാന്‍ കര്‍ഷകര്‍

സ്വന്തം ലേഖിക

ബെംഗളൂരു: പ്രളയകാലത്തും, കോവിഡ് ദുരിതത്തിനിടയിലും കേരളത്തിലേക്ക് ലാഭം നോക്കാതെ പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കര്‍ഷകര്‍ക്ക് പണം നല്‍കാതെ ഹോര്‍ട്ടികോര്‍പ്പ്.

12 ലക്ഷം രൂപയാണ് അവര്‍ക്ക് ഇനിയും ഹോര്‍ട്ടി കോര്‍പ്പില്‍ നിന്ന് കിട്ടാനുള്ളത്. ഹോര്‍ട്ടി കോര്‍പ്പിന്‍റെ അലംഭാവം മൂലം പലിശയിനത്തില്‍ മാത്രം 20 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസത്തിനകം പണം തന്നില്ലെങ്കില്‍ തിരുവനന്തപുരത്ത് ഹോ‍ര്‍ട്ടികോര്‍പ്പിന് മുന്നില്‍ സമരമിരിക്കുമെന്ന് കര്‍ഷകക്കൂട്ടായ്മയുടെ ചെയര്‍മാന്‍ കുരുബൂര്‍ ശാന്തകുമാര്‍ പറഞ്ഞു.

മൈസുരുവില്‍ 1200 കര്‍ഷകര്‍ ഒന്നിച്ച്‌ ചേര്‍ന്ന് പഴം, പച്ചക്കറി, ധാന്യങ്ങള്‍ അടക്കം കൃഷി ചെയ്യുന്ന കര്‍ഷകക്കൂട്ടായ്മയാണ് റൈത്തമിത്ര. കേരളമാണ് ഈ കൂട്ടായ്മയുടെ പ്രധാനമാര്‍ക്കറ്റ്.

2016 മുതല്‍ കേരളത്തിലേക്കും, ഹോ‍ര്‍ട്ടികോര്‍പ്പിനും പച്ചക്കറികള്‍ ഇവര്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്. പ്രളയകാലത്തും, കോവിഡ് മഹാമാരിയുടെ കാലത്തും അഡ്വാന്‍സ് തുക പോലും ചോദിക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിക്കാന്‍ സഹായിച്ച കൂട്ടായ്മയാണ് ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന് കൊടുത്ത പച്ചക്കറിയുടെ വില പോലും കിട്ടാതെ ഗതികേടിലായിരിക്കുന്നത്.