play-sharp-fill
മരത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; മൈസൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മരത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; മൈസൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂരു: വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളായ കൊല്ലം സ്വദേശി അശ്വിൻ പി നായർ, ജീവൻ എന്നിവരാണ് മരിച്ചത്. ജീവന്റെ കുടുംബം മൈസൂരുവില്‍ സ്ഥിരതാമസമാക്കിയവരാണ്.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പ് നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ടോം – മിനി ദമ്പതികളുടെ മകനാണ് ജീവൻ. വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്. ജീവന്റെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് മൈസൂരു മൗണ്ട് കാർമല്‍ ചർച്ച്‌ സെമിത്തേരിയില്‍ നടക്കും. അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.