play-sharp-fill
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി;മൈജി ഡിജിറ്റൽ ഷോപ്പ് പൊലീസ് അടച്ചു പൂട്ടി

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി;മൈജി ഡിജിറ്റൽ ഷോപ്പ് പൊലീസ് അടച്ചു പൂട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച്‌ പ്രവര്‍ത്തിച്ച മൈജി ഡിജിറ്റല്‍ ഷോപ്പ് പോലീസ് അടച്ചുപൂട്ടി.

തിരുവനന്തപുരം നഗരത്തിലെ പട്ടത്തുള്ള ഷോറൂമാണ് പോലീസ് പൂട്ടിച്ചത്. കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഷോപ്പ് തുറക്കുകയും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പില്‍ ആളുകള്‍ കൂട്ടം കൂടിയിട്ടും നിയന്ത്രിക്കാന്‍ ഇവര്‍ തയാറായില്ല.

ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്ഥലത്ത് എത്തുകയും ഷോപ്പ് പൂട്ടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച ഒരു സൗകര്യങ്ങളും ഷോപ്പില്‍ ഒരുക്കാതെയാണ് ഉപഭോക്താക്കളെ കയറ്റിയ ഷോറൂം അടച്ചു പൂട്ടാൻ എസ് ഐ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഷോറൂമില്‍ ജോലി ചെയ്ത ജീവനക്കാരോട് സ്‌റ്റേഷനില്‍ ഹാജരാകാനും പോലീസ് നിര്‍ദേശിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് മൈജിക്കെതിരെ കേസ് എടുത്തു

Tags :