രോഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം ; കോട്ടയം പനച്ചിക്കാട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എം വി ഡി
കൊച്ചി : ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി.
രോഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.
റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ ആനന്ദിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ ആയിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.
Third Eye News Live
0