റോബിൻ ബസ് വീണ്ടും  പിടിച്ചെടുത്ത് എംവിഡി; ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി; എത്തിയത് വൻ പൊലീസ് സന്നാഹത്തോടെ; നിയമ ലംഘനത്തിന് ആഹ്വാനം ചെയ്തവ‌ര്‍ക്കെതിരെയും നടപടിയുണ്ടായേക്കും;    ഡ്രൈവര്‍മാരുടെ ലൈസൻസും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കാൻ നീക്കം   ചെയ്തവ‌ര്‍ക്കെതിരെയും നടപടിയുണ്ടായേക്കും

പത്തനംതിട്ട: റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പുലര്‍ച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് എം വി ഡിയുടെ നടപടി. ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.

റോബിൻ ബസിനെതിരെ എം വി ഡി കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസൻസ്, വാഹന പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും.
കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാര്‍ പ്രതികരിച്ചു.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു.