‘പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിലാകണം’; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോർവാഹന വകുപ്പ്.
എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ നടപടിക്ക് പിന്നില്‍. മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിലാകണമെന്നുമാണ് ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍ പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഏപ്രില്‍ ആദ്യവാരം നിയമസഭാ സെക്രട്ടറിക്കും മോട്ടോര്‍വാഹന വകുപ്പിനും ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു.