‘പുറത്തുവന്ന വാർത്തകൾ തെറ്റ്; ഇപി പറയുന്നത് വിശ്വസിക്കുന്നു; നടക്കുന്നത് പാർട്ടിക്ക് എതിരായ ഗൂഢാലോചന’; എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് കുറ്റപ്പെടുത്തൽ. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നെ ചർച്ച ചെയ്യാം.
നിയമ നടപടി എടുക്കും എന്ന് ഇ പി തന്നെ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്ന് എംവി ഗോവിന്ദൻ. ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ നിയമ നടപടി സ്വീകരിക്കണ്ടത് ജയരാജൻ തന്നെയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാധ്യമങ്ങളോ പറയണ്ട കാര്യം ഇല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.