ചില നേതാക്കൾ സമ്പത്തിനും വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെ, വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും എം.വി.ഗോവിന്ദൻ
എറണാകുളം: എറണാകുളം ജില്ലയിലെ ചില നേതാക്കൾ സമ്പത്തിനും, വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണെന്ന് സിപിഎം. എറണാകുളം ജില്ലാ സമ്മേളനത്തിൽ ആണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ കുറ്റപ്പെടുത്തൽ .
ഇത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. റിപ്പോർട്ട് അവതരണത്തിന് മുൻപു സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിന് ഇടയിലാണ് പരാമർശം. ജില്ലയിൽ വർഗബഹുജന സംഘടനകളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിലെ വോട്ടു വിഹിതത്തിൽ അത് കാണാനില്ലെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
ചർച്ച ഇന്നും തുടരും. ഇന്നലെ റിപ്പോർട്ട് അവതരണത്തിന് ശേഷം ഗ്രൂപ്പ് ചർച്ച തുടങ്ങി 40മിനിറ്റ് നീണ്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവും, സ്ഥാനാർഥി നിർണയത്തിലെ അപാകതയും റിപ്പോർട്ടിൽ പരാമർശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0