video
play-sharp-fill
നിലമ്പൂർ എംഎൽഎ പി വി അൻവർ എൽ ഡി എഫിൽ നിന്ന് പുറത്ത് ;  എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ഗോവിന്ദൻ

നിലമ്പൂർ എംഎൽഎ പി വി അൻവർ എൽ ഡി എഫിൽ നിന്ന് പുറത്ത് ; എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ഗോവിന്ദൻ

ഡല്‍ഹി : നിലമ്പൂർ എം എൽ എ പി.വി. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അൻവറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അംഗം പോലുമല്ലാത്ത അൻവറിനെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്ക് അൻവറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നും ഇന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ച്‌ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാർട്ടിക്കും സർക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച്‌ മുന്നോട്ടുപോകുകയാണ് അൻവർ. തെറ്റുതിരുത്തി കൂടെ നിർത്തുന്നതിന് പാർട്ടി സ്വീകരിച്ച സമീപനത്തെ അംഗീകരിക്കുന്നില്ല എന്നാണ് ഇതിന്റെ അർഥം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റുതിരുത്തി മുന്നോട്ടുപോകാൻ തയ്യാറാകാതെ സ്വതന്ത്രനായി നിയമസഭയില്‍ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാർട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് അൻവർ സ്വീകരിച്ചത്. ഇതോടെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.