‘അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിച്ചത്’; അപേക്ഷയില്‍ കാണിച്ച ഒപ്പുകള്‍ ഞങ്ങളുടേത് അല്ല”; മുട്ടില്‍ മരംമുറി കേസിൽ വെളിപ്പെടുത്തലുമായി ഭൂവുടമകള്‍
സ്വന്തം ലേഖിക
വയനാട്: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകള്‍ ശരിയെന്ന് ഭൂവുടമകളുടെ വെളിപ്പെടുത്തല്‍.
അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാല്‍, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നല്‍കിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകള്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളുടെ തട്ടിപ്പുകഥകള്‍ ശരിവച്ച് ഭൂവുടമകള്‍. ‘മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നല്‍കിയിരുന്നില്ല. പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയില്‍ കാണിച്ച ഒപ്പുകള്‍ ഞങ്ങളുടേത് അല്ല.
അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകള്‍ ശരിയാക്കാൻ കൂടുതല്‍ പണം വേണം. അതിനാല്‍ കുറഞ്ഞ വിലയെ നല്‍കാനാകൂ എന്നും പറഞ്ഞു.’ ഭൂവുമകള്‍ വ്യക്തമാക്കുന്നു.
മരംമുറിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിയും കൂട്ടാളികളും സമീപിച്ചത്. ആദ്യം എത്തിയത് ഇടനിലക്കാരാണ്. പാതിസമ്മതം ഉറപ്പായശേഷം റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിച്ചു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തിന് ഭൂവുടമകള്‍ക്ക് നല്‍കിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകള്‍ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നല്‍കുന്നതെന്നും ഭൂവുടമകളെ പറഞ്ഞു പറ്റിച്ചു. ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകള്‍ പറഞ്ഞു.