play-sharp-fill
കുപ്രസിദ്ധഗുണ്ടയായ മുട്ടമ്പലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി ; നടപടി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കുപ്രസിദ്ധഗുണ്ടയായ മുട്ടമ്പലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി ; നടപടി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. മുട്ടമ്പലം ഉരപ്പാൻകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ഈസ്റ്റ്, വടക്കാഞ്ചേരി, ഗാന്ധിനഗർ, കോട്ടയം എക്സൈസ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, മയക്കുമരുന്ന് വിൽപ്പന, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group