play-sharp-fill
ഒമാനിലെ വാഹനാപകടം; മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

ഒമാനിലെ വാഹനാപകടം; മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

സ്വന്തം ലേഖകൻ

മസ്‌കറ്റ്: ഒമാനിലെ ഹൈമയില്‍ വെച്ച്‌ റോഡപകടത്തില്‍ മരണപ്പെട്ട മലയാളി യുവതി ഷേബ മേരി തോമസിന്റെ (33) മൃതദേഹം തിങ്കളാഴ്‍ച നാട്ടിലെത്തിക്കും.


ഒമാന്‍ സമയം രാവിലെ 11 മണിക്ക് മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ചൊവാഴ്‍ച ഉച്ചക്ക് രണ്ട് മണിയോടെ ചേപ്പാട് സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്‍കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ചിലവഴിക്കുവാനായി യുഎഇയില്‍ നിന്ന് ഒമാനിലെത്തിയതായിരുന്നു ഷേബയും കുടുംബവും.
ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച്‌ മറിയുകയായിരുന്നു.

അബുദാബിയിലെ ക്ലേവിലെന്‍ഡ് ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്‍തു വരികയായിരുന്നു ഷേബാ മേരി. പിതാവ് – തോമസ്. മതാവ് – മറിയാമ്മ. ഭര്‍ത്താവ് – രാജു സജിമോന്‍. മക്കള്‍ – എവ്‌ലിന്‍, എഡ്‌വിന്‍.