മാന്നാനത്ത് ഷാപ്പിൽ പെയിന്റിംങ് തൊഴിലാളിയെ കുത്തിക്കൊന്നത് വീട്ടിൽ നിന്നും കത്തി എടുത്തുകൊണ്ടു വന്ന ശേഷം; കൊലപാതകത്തിൽ കലാശിച്ചത് ചെറിയ വാക്കു തർക്കം; പ്രതി സ്ഥിരം പ്രശ്‌നക്കാരൻ എന്നു പൊലീസ്

മാന്നാനത്ത് ഷാപ്പിൽ പെയിന്റിംങ് തൊഴിലാളിയെ കുത്തിക്കൊന്നത് വീട്ടിൽ നിന്നും കത്തി എടുത്തുകൊണ്ടു വന്ന ശേഷം; കൊലപാതകത്തിൽ കലാശിച്ചത് ചെറിയ വാക്കു തർക്കം; പ്രതി സ്ഥിരം പ്രശ്‌നക്കാരൻ എന്നു പൊലീസ്

തേർഡ് ഐ ബ്യൂറോ

മാന്നാനം: ഷാപ്പിനു മുന്നിലിട്ട് പെയിന്റിംങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഷാപ്പില്ുണ്ടായ തർക്കം പറഞ്ഞു തീർത്ത ശേഷം ഷാപ്പ് ഉടമകൾ പറഞ്ഞു വിട്ടെങ്കിലും, വീട്ടിൽ നിന്നും കത്തിയുമായി തിരികെ എത്തിയാണ് പ്രതി കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. അതിരമ്പുഴ മാന്നാനം വേലംകുളം വേലംകുളത്തിൽ രാജൻ മകൻ രതീഷി(കുട്ടി -40)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഗോപകുമാർ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് മാന്നാനം ഷാപ്പുംപടിയിലായിരുന്നു സംഭവം. മാന്നാനം നെടുംമ്പറമ്പിൽ സന്തോഷാണ്(47)കുത്തേറ്റു മരിച്ചത്.
ഷാപ്പിനു മുന്നിലെ റോഡിൽ സന്തോഷ് വീണു കിടക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെയിന്റിംങ് തൊഴിലാളിയായ സന്തോഷും, ഷാപ്പിലുണ്ടായിരുന്ന പ്രതിയായ രതീഷും തമ്മിൽ ഷാപ്പിനുള്ളിലും വാര്യമുട്ടം ഭാഗത്തു വച്ചും വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിൽ ആദ്യ ഘട്ടത്തിൽ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടായി. സംഭവത്തിൽ ഇടപെട്ട നാട്ടുകാരും ഷാപ്പ് ജീവനക്കാരും ചേർന്നു ഇരുവരെയും സമാധാനിപ്പിച്ച് തിരിച്ചയച്ചു. ഇതിനിടെ പ്രതിയായ രതീഷിന് വീണ്ടും മർദനമേറ്റു.

ഈ വൈരാഗ്യത്തിൽ ഷാപ്പിൽ നിന്നും വീട്ടിൽ പോയ രതീഷ് വീട്ടിൽ നിന്നും കറിക്കത്തിയുമായി ഷാപ്പിനു മുന്നിലെത്തുകയായിരുന്നു. തുടർന്നു, രതീഷ് സന്തോഷിനെ കുത്തി വീഴത്തിയതായി പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതിയെ ജില്ലാ പൊലീസ് മേധാവി ജയദേവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ഗോപകുമാർ, എസ്.ഐ കെ.കെ പ്രശോഭ്, എസ്.ഐമാരായ അരവിന്ദ്കുമാർ, ഷാജി കെ.എസ്, സജിമോൻ ടി.കെ , എ.എസ്.ഐ എം.പി സജി, പി.വി മനോജ്, നിയാസ് എന്നിവർ ചേർന്നു പിടികൂടുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.