തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ; ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണം
സ്വന്തം ലേഖിക
തിരുവനന്തപുരം:തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്
ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി ഗുണ്ടാ ലിസ്റ്റിലുള്ളയാളെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിരുന്നു.
വെളളിയാഴ്ച രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയണ് പ്രതി കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.