play-sharp-fill
കാമുകിയുമായി പ്രണയമെന്ന് സംശയം : തർക്കം മൂത്ത് ബിരുദ വിദ്യാർഥിയെ കൗമാരക്കാരൻ കുത്തിക്കൊന്നു

കാമുകിയുമായി പ്രണയമെന്ന് സംശയം : തർക്കം മൂത്ത് ബിരുദ വിദ്യാർഥിയെ കൗമാരക്കാരൻ കുത്തിക്കൊന്നു

ഡൽഹി: കാമുകിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിയെ കൗമാരപ്രായക്കാരൻ കുത്തിക്കൊന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ശുഭം ശ്രീവാസ്തവ(19)യാണ് കൊല്ലപ്പെട്ടത്. അമൻ എന്ന കൗമാരക്കാരനാണ് കൊലയാളി.

ശ്രീവാസ്‌തവും ഒരു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ അകന്നു. ഈ പെൺകുട്ടിയും അമനും തമ്മിൽ പ്രണയമാണെന്ന സംശയത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ബുധനാഴ്ച വിഷയം ഒത്തുതീർക്കുന്നതിനായി പട്ടേൽ നഗറിലെ റോക് ഗാർഡനിലേക്ക് അമൻ, ശ്രീവാസ്‌തവിനെ വിളിച്ചുവരുത്തി. ഇവിടെ വെച്ച് അമനും സുഹൃത്തുക്കളും ചേർന്ന് ശ്രീവാസ്തവയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീവാസ്‌തവിന് ഒപ്പമുണ്ടായിരുന്ന ശുഭം ഗുപ്ത, ലോകേഷ് അഗർവാൾ എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീവാസ്‌തവ് ആശുപത്രിയിൽ വച്ച് മരിച്ചു. മറ്റ് രണ്ട് പേർ ഇപ്പോഴും ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.