play-sharp-fill
ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ;കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് കേസിൽ  വിധി  പറയുന്നത്

ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ;കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്

സ്വന്തം ലേഖിക

തിരുവനന്തപുരം :ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാ നാളെ വിധിക്കും. കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്.


പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടിപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർ‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്.രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല.

ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. രണ്ടാം പ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും കണ്ടെത്താനയില്ല.

രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. രണ്ടാം പ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും കണ്ടെത്താനയില്ല.