കൊല്ലത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
ചടയമംഗലം: ഭാര്യയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് ബന്ധുവായ യുവാവിനെ പെട്രോൾ/ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമത്തിൽ പ്രതി അറസ്റ്റിൽ.
പോരേടം സ്വദേശി സനലാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഭാര്യയെ ശല്യപ്പെടുത്തിയതിനെ തുടർന്നാണ് സനല്‍ കലേഷിനെ പട്ടാപ്പകല്‍ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു സംഭവം. കലേഷിന്റെ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ചപ്പോള്‍ പുറത്തേക്ക് ഓടിയ കലേഷിൻ്റെ ദേഹത്തേക്ക് പ്രതി പന്തത്തില്‍ തീകൊളുത്തി എറിയുകയായിരുന്നു.. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. ഒടുവില്‍ ഓടിക്കൂടിയ നാട്ടുകാർ ആണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. . 80 ശതമാനം പൊള്ളലേറ്റ് കലേഷ് ഇപ്പോൾചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതക ശ്രമം നടത്തിയതിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണം നടന്ന കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.