കുടുംബ വഴക്ക്; അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന് ദാരുണാന്ത്യം; പ്രതി പിടിയിൽ

കുടുംബ വഴക്ക്; അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന് ദാരുണാന്ത്യം; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന് ദാരുണാന്ത്യം. തൃശ്ശൂര്‍ കോലാഴി ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണനാണ്(49) ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്.പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.
വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനെ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്ണന്റെ വയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും 2.30 ഓടെ മരണം സംഭവിച്ചു.

വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ് ഉണ്ണികൃഷ്ണനും കുടുംബം. കോലഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം.

Tags :