പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു കൊലപ്പെടുത്തി : അഞ്ച് പേര്‍ അറസ്റ്റില്‍: കൂടുതല്‍ പേര്‍ക്കായി അന്വേഷണം

പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു കൊലപ്പെടുത്തി : അഞ്ച് പേര്‍ അറസ്റ്റില്‍: കൂടുതല്‍ പേര്‍ക്കായി അന്വേഷണം

സ്വന്തം ലേഖകൻ
മലപ്പുറം : ജിദ്ദയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ ജലീലിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന മറ്റ് അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ടെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.

കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ മുമ്ബ് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നെടുമ്ബാശ്ശേരി മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മെയ് 15 നാണ് അട്ടപ്പാടി അഗളി സ്വദേശിയായ അബ്‌ദുല്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group