play-sharp-fill
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കണ്ടെത്തിയ  യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന സൂചന ; മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന സൂചന ; മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: പുറ്റേക്കരയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം എന്ന് സൂചന. കമ്പ്യൂട്ടര്‍ എൻജിനിയറായ അരുൺ കുമാറാണ് (38) മരിച്ചത്. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം.

കൈപ്പറമ്പ് പുറ്റേക്കരയിൽ സ്കൂളിന് സമീപം പുലർച്ചയാണ് അവശനിലയിൽ അരുൺ കുമാറിനെ കണ്ടെത്തിയത് . ഉടൻ തന്നെ നാട്ടുകാരും ആകട്സ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും യുവാവ് മരിച്ചു. മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുണിന്‍റെ മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതാകാനാണ് സാധ്യത എന്നാണ് പൊലീസ് നിഗമനം . ശരീരത്തിൽ വേറെ പരിക്കുകളില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പേരാമംഗലം പോലീസ് അറിയിച്ചു .