play-sharp-fill
കാസർഗോഡ് സുബൈദ കൊലക്കേസ്  ; ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി ; കേസിൽ ശിക്ഷാ വിധി നാളെ ; പ്രതിക്കെതിരെ   കൊലപാതകം , കവർച്ച, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ വകുപ്പുകൾ

കാസർഗോഡ് സുബൈദ കൊലക്കേസ് ; ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി ; കേസിൽ ശിക്ഷാ വിധി നാളെ ; പ്രതിക്കെതിരെ കൊലപാതകം , കവർച്ച, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ വകുപ്പുകൾ

കാസർഗോഡ്: കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരെന്ന് കോടതി. കൊലപാതകം, കവർച്ച, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്

കേസിൽ ശിക്ഷാ വിധി നാളെ പ്രസ്താവിക്കും. അതേസമയം കേസിലെ മൂന്നാം പ്രതി അർഷാദിനെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. രണ്ടാം പ്രതി അസീസ് മറ്റൊരു കേസിനായി കർണാടകയിൽ എത്തിച്ച ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

2018 ജനുവരി 17 നാണ് കേസിനാസ്പദമായ സംഭവം. സുബൈദയെ കവർച്ചയ്ക്കായി പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group