play-sharp-fill
മുൻവിരോധം ;വരിയ്ക്കാംകുന്ന് സ്വദേശിയായ യുവാവിനെ കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം ; കേസിൽ രണ്ടുപേരെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി

മുൻവിരോധം ;വരിയ്ക്കാംകുന്ന് സ്വദേശിയായ യുവാവിനെ കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം ; കേസിൽ രണ്ടുപേരെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വരിയ്ക്കാംകുന്ന് കരിപ്പാടം ഭാഗത്ത് ചേരിക്കൽ കരോട്ട് വീട്ടിൽ നിധീഷ്(33), വെള്ളൂർ വടകര വാളോക്കോട് വീട്ടിൽ ജിനു (32) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഇന്നലെ (17.06.24) വൈകുന്നേരം നാലുമണിയോടുകൂടി വരിയ്ക്കാംകുന്ന് സ്വദേശിയായ യുവാവിനെ വരിയ്ക്കാംകുന്ന് കവല ഭാഗത്ത് വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്.പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുമായിരുന്നു.

തലയോലപ്പറമ്പ് സ്റ്റേഷൻ എസ്. എച്ച്.ഓ ശിവകുമാർ റ്റി.എസ്, എസ്.ഐ മാരായ ഷെറി എം.എസ്, സുദർശനൻ, മോഹനൻ, സി.പി.ഓ നന്ദകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.