play-sharp-fill
മദ്യം വാങ്ങാൻ പണം കടം ചോദിച്ചതിനെ ചൊല്ലി വാക്കുതർക്കം; കാണക്കാരിയിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി കുറവിലങ്ങാട് പോലീസിൻ്റെ പിടിയിൽ

മദ്യം വാങ്ങാൻ പണം കടം ചോദിച്ചതിനെ ചൊല്ലി വാക്കുതർക്കം; കാണക്കാരിയിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി കുറവിലങ്ങാട് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: പണം കടം ചോദിച്ചത് നൽകാത്തതിനെ തുടർന്നുള്ള വാക്കു തർക്കത്തിൽ സുഹൃത്തിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് തെങ്കാശി സ്വദേശിയായ കുമാർ(33) എന്ന ആളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും കാണക്കാരി സ്കൂളിന് സമീപത്തുള്ള ആക്രി കടയുടെ പരിസരത്തിരുന്ന് ഇരുന്ന് മദ്യപിച്ച ശേഷം, വീണ്ടും മദ്യം വാങ്ങുന്നതിനായി മണികണ്ഠനോട് പണം കടം ചോദിക്കുകയും അത് നൽകാത്തതിനെ തുടർന്ന് മണികണ്ഠനെ ആക്രമിക്കുകയും ആയിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.