പുകയിടുന്ന ചട്ടി മാറ്റിയതിലുള്ള വിരോധം ; യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ് : യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് ബ്രഹ്മമംഗലം പുതുവൽ വീട്ടിൽ അമ്മാച്ചൻ എന്നുവിളിക്കുന്ന രമേശൻ (55) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 6 : 30 മണിയോടുകൂടി ബ്രഹ്മമംഗലം കല്ലു കുത്താൻ കടവ് ഭാഗത്ത് വെച്ച് സമീപവാസിയായ യുവാവിനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇയാളുടെ ആക്രമണത്തിൽ യുവാവിന്റെ ഷോൾഡറിന് പരിക്കേല്‍ക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ യുവാവിന്റെ വീടിനു മുൻവശം റോഡിൽ ചട്ടിയിൽ പുകയിടുകയും, യുവാവ് ഈ ചട്ടി ഇവിടെ നിന്നും എടുത്തു മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്എച്ച്.ഓ ശിവകുമാർ റ്റി, എസ്.ഐ മാരായ ഷെറിൻ എം.എസ്, സുദർശനൻ, സുശീലൻ സി.പി. ഓ ഷിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.