അയൽവാസിയായ മധ്യവയസ്കയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ 54 കാരനെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

അയൽവാസിയായ മധ്യവയസ്കയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം ; കേസിൽ 54 കാരനെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

വൈക്കം: അയൽവാസിയായ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് കിഴക്കേ മഠത്തിപ്പറമ്പിൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അപ്പുക്കുട്ടൻ (54) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി തന്റെ അയൽവാസിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നു. കഴുത്തിനും, നെറ്റിയിലും, കവിളിലും, കൈക്കും ഗുരുതരമായി പരിക്കുപറ്റിയ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് മധ്യവയസ്കയോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്.എം, മനോജ്, സി.പി.ഓ ഷാബിൻ എന്നിവർ ചേർന്നാണ് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.