play-sharp-fill
പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം ; കേസിൽ യുവാവിനെ കുറവിലങ്ങാട് പൊലീസ് പിടികൂടി

പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം ; കേസിൽ യുവാവിനെ കുറവിലങ്ങാട് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

കുറവിലങ്ങാട് : പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം ചറമ്പേൽ വീട്ടിൽ മനോജ് (39) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം ഉഴവൂർ പെരുന്താനം ഭാഗത്തുള്ള റബർതോട്ടത്തിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മധ്യവയസ്കനെ, മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം,സജി സദാനന്ദൻ, നിശാന്ത് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.