Spread the love

കോട്ടയം: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില് ഉപതെരഞ്ഞെടുപ്പ് വരും. ജില്ലാ പഞ്ചായത്തംഗം വിനു ജോബ് ചങ്ങനാശേരി എംഎല്എയായതോടെയാണ് തെരഞ്ഞെടുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് കേരള കോണ്ഗ്രസിലെത്തിയ വിനു ജോബ് തൃക്കൊടിത്താനത്ത് യുഡിഎഫ് സ്ഥാനാര്ഥിയായി എല്ഡിഎഫിന്റെ കുത്തക ഡിവിഷന് തിരിച്ചുപിടിക്കുകയായിരുന്നു.

video
play-sharp-fill

ചങ്ങനാശേരി നിയമസഭാ സീറ്റില് വിനുവിന്റെ പേര് ഉയര്ന്നുവരാനും ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വിജയം കാരണമായിരുന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കൂടിയായിരുന്ന സിപിഎമ്മിന്റെ മഞ്ജു സുജിത്തിനെയാണ് വിനു പരാജയപ്പെടുത്തിയത്.
786 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനു ജോബിനു ലഭിച്ചത്. ജനറല് സീറ്റായ ഇവിടെ സിറ്റിംഗ് അംഗം മഞ്ജുവിന് സീറ്റ് നല്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പിലും കേരള കോണ്ഗ്രസിനു തന്നെയാകും യുഡിഎഫില് സീറ്റ്. എല്ഡിഎഫില് മഞ്ജു സുജിത്ത് തന്നെയാകും സ്ഥാനാര്ഥി. രാജു താടിക്കാരന്റെ പേരും പരിഗണിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസത്തിനകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തില് വിനു ജോബിനു സ്വീകരണം നല്കിയിരുന്നു. എംഎല്എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പായി വിനു ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കും.