സി.പി.എം  ജില്ല സമ്മേളനം ഇന്ന് മുതൽ; ശനിയാഴ്ചവരെ കോട്ടയത്ത്​ നടക്കുന്ന സമ്മേളനത്തിൽ  പിണറായി വിജയൻ എത്തില്ല;  കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കാൻ  സാധ്യതയില്ല; നിരവധി അഴിച്ചുപണികൾക്ക് സാധ്യത

സി.പി.എം ജില്ല സമ്മേളനം ഇന്ന് മുതൽ; ശനിയാഴ്ചവരെ കോട്ടയത്ത്​ നടക്കുന്ന സമ്മേളനത്തിൽ പിണറായി വിജയൻ എത്തില്ല; കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കാൻ സാധ്യതയില്ല; നിരവധി അഴിച്ചുപണികൾക്ക് സാധ്യത

Spread the love

സ്വന്തം ലേഖിക

കോട്ടയം: സി.പി.എം ജില്ല സമ്മേളനം ഇന്ന് മുതൽ.

ശനിയാഴ്ചവരെ കോട്ടയത്ത്​ നടക്കുന്ന സമ്മേളനം ഇന്ന് രാവിലെ 10ന്​ മാമ്മന്‍ മാപ്പിള ഹാളില്‍ പ്രതിനിധി സമ്മേളനം പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്, മന്ത്രി പി. രാജീവ്, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, എളമരം കരീം എന്നിവര്‍ പങ്കെടുക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്താന്‍ സാധ്യതയില്ല.

150 പ്രതിനിധികള്‍, 39 ജില്ല കമ്മിറ്റി അംഗങ്ങള്‍, 11 കേന്ദ്ര, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പടെ പ്രതിനിധി സ​മ്മേളനത്തില്‍ 200പേരാണ് പങ്കെടുക്കുന്നത്. കാഞ്ഞിരപ്പള്ളി ഏരിയയില്‍ നിന്നാണ്​ കൂടുതല്‍ പ്രതിനിധികള്‍.

കേരള കോണ്‍ഗ്രസ്​ എമ്മിനെ ഒപ്പംകൂട്ടി ജില്ല പിടിച്ച ആവേശത്തിലാണ്​ ​പാര്‍ട്ടി നേതൃത്വമെങ്കിലും പാലാ തോല്‍വിയിലടക്കം വിമര്‍ശനം ഉയര്‍ന്നേക്കും. പാലാ തോല്‍വിയില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ്​ നേതൃത്വം കണ്ടെത്തിയതെങ്കിലും സമ്മേളനത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും.

രാഷ്ട്രീയമായി നേട്ടമായെങ്കിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ​ തോളത്ത്​ കൈയിടാന്‍ മടിയുള്ളവര്‍ ഏറെയുണ്ട്​. ഇവര്‍ സംശയങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെങ്കിലും കോട്ടയം പിടിച്ചത്​ ചൂണ്ടിക്കാട്ടി നേതൃത്വം ഇതിന്​ വിലങ്ങിട്ടേക്കാം. പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച മന്ത്രി വി.എന്‍. വാസവ​നെതിരെയും വിമര്‍ശനത്തിന്​ സാധ്യതയുണ്ട്.

മറ്റ്​ ജില്ലകള്‍ക്ക്​ സമാനമായി പൊലീസിനെതിരെയുള്ള വിമര്‍​ശനങ്ങള്‍ക്കും നേതൃത്വം മറുപടി നല്‍കേണ്ടിവരും. കെ റെയിലിനെതിരെയും ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ക്ക്​ സാധ്യതയുണ്ട്​.

കുറുവിലങ്ങാട്ടേയും ഈരാറ്റുപേട്ടയിലേയും ലോക്കല്‍ കമ്മിറ്റിയിലെ മത്സരങ്ങളും കുമരകത്തെ പാര്‍ട്ടി നടപടിയും ചര്‍ച്ചയാകും. ജില്ല സെക്രട്ടറിയേറ്റിലും ജില്ല കമ്മിറ്റിയിലും അഴിച്ചുപണിയുണ്ടാകുമെങ്കിലും ജില്ല സെക്രട്ടറിയായി എ.വി.
റസല്‍ തന്നെ തുടരാനാണ് സാധ്യത.

പ്രായപരിധി കണക്കിലെടുത്ത്​ ചില നേതാക്കളെ ജില്ല കമ്മിറ്റിയില്‍ നിന്ന്​ ഒഴിവാക്കും. ആറോളം പുതുമുഖങ്ങള്‍ കമ്മിറ്റിയിലേക്ക്​ എത്താനുള്ള സാധ്യതയാണ്​ നിലനില്‍ക്കുന്നത്​. പ്രായപരിധി മൂലം എം.പി. ജോസഫിനെ ജില്ല സെക്രട്ടറിയേറ്റില്‍ നിന്ന്​ ഒഴിവാക്കും. ജില്ല സെക്രട്ടറിയേറ്റിലേക്ക്​ കെ. അനില്‍കുമാര്‍, റെജി സക്കറിയ എന്നിവരെത്തിയേക്കും.

അനില്‍കുമാറിനെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചേക്കുമെന്നാണ്​ സൂചന. കൃഷ്ണകുമാരി രാജശേഖരനും പരിഗണനയിലുണ്ട്​.

ഇവര്‍ക്ക്​ പകരം കൂടുതല്‍ യുവാക്കള്‍ ജില്ല കമ്മിറ്റിയിലേക്ക്​ എത്തും. വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.