Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ കാണാതായ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

പുരുലിയ ജില്ലയില്‍ ബിജെപി നേതാവായ ഹാബുലാല്‍ ഗോപി(45) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോയ ഹാബുലാല്‍ ഗോപിയെ കാണാതായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ ഹാബുലാല്‍ ഗോപി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുരുലിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.