അതിര്‍ത്തി തര്‍ക്കം; അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനും മക്കൾക്കും പത്ത്  വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

അതിര്‍ത്തി തര്‍ക്കം; അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനും മക്കൾക്കും പത്ത് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖിക

പാലക്കാട്: അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മക്കള്‍ക്കും ശിക്ഷ വിധിച്ച്‌ കോടതി

10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
പട്ടാമ്പി പേരടിയൂര്‍ കുഞ്ഞാലി വീട്ടില്‍ ഏനി മക്കളായ മുസ്തഫ, വഹാബ് എന്നിവരെയാണ് ഒറ്റപ്പാലം കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാമ്പി നെച്ചിക്കാട്ടില്‍ ഗോപിനാഥനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. 2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. അതിര്‍ത്തി തര്‍ക്കത്തില്‍ ഗോപിനാഥന്‍ എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.