play-sharp-fill
നയിക്കാൻ നായകൻ വരട്ടെ ; ‘മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ട ഭൂമിയില്‍ വെട്ടേറ്റുവീണത്. നയിക്കാൻ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ ; മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ഫ്ളക്സ് ബോർഡ്

നയിക്കാൻ നായകൻ വരട്ടെ ; ‘മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ട ഭൂമിയില്‍ വെട്ടേറ്റുവീണത്. നയിക്കാൻ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ ; മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ഫ്ളക്സ് ബോർഡ്

കോഴിക്കോട് : കെ മുരളീധരനെ അനുകൂലിച്ച്‌ കോഴിക്കോട് ഫ്ലക്സ് ബോർഡ്. നയിക്കാൻ നായകൻ വരട്ടെ എന്നാണ് ബോർഡിലുള്ളത്.കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ബോർഡ്.

‘അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ട ഭൂമിയില്‍ വെട്ടേറ്റുവീണത്. നയിക്കാൻ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; ഇങ്ങനെയാണ് ഫ്ളക്സ് ബോർഡിലെ വാചകങ്ങള്‍.

പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് പിന്തുണച്ച്‌ പ്രവർത്തകരുടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ പൊതുപ്രവർത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ മുരളീധരൻ. വടകര വിട്ടുപോയത് തന്റെ തെറ്റാണെന്നും രാജ്യസഭയില്‍ ഒരു കാരണവശാലും താൻ പോകില്ലെന്നും മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റരുതെന്നും മുരളീധരൻ പറഞ്ഞിരുന്നു.

വയനാട് ഉപതെരഞ്ഞെടുപ്പില്‍ മുരളീധരനെ പരിഗണിക്കുന്നുണ്ടെങ്കിലും അതും അദ്ദേഹം തള്ളി. വയനാട് സീറ്റോ രാജ്യസഭാംഗത്വമോ വേണ്ടെന്ന് മുരളീധരൻ ഉറപ്പിച്ച്‌ പറഞ്ഞിട്ടുണ്ട്.